ഇന്ത്യയിലടക്കം ലോകമെങ്ങും ആരാധകരുള്ള സിറ്റ്‌കോം പരമ്പരയാണ് ഫ്രണ്ട്‌സ്. നീണ്ട 10 സീസണുകള്‍ക്ക് ശേഷം ഫ്രണ്ട്‌സ് ഷോ അവസാനിച്ചത് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ട കാര്യമായിരുന്നു. ഫ്രണ്ട്‌സ് താരങ്ങളില്‍ പലരും പിന്നീട് ഹോളിവുഡിലെ മുന്‍നിര താരങ്ങളായി മാറിയിരുന്നു. ഇപ്പോഴിതാ ഫ്രണ്ട്‌സ് സീരീസിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട റേയ്ച്ചലും മോണിക്കയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.
ഫ്രണ്ട്‌സ് സീരീസില്‍ കോടിനി കോക്‌സും ജെനിഫര്‍ അനിസ്റ്റണുമാണ് മോണിക്കയും റേയ്ച്ചലുമായി എത്തിയത്. ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രങ്ങള്‍ കോട്‌നി കോക്‌സാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഡമ്പിങ് എന്ന അടിക്കുറിപ്പോടെയാണ് കോട്‌നി കോക്‌സ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ഡിന്നര്‍ ടേബിളിനരികില്‍ ഇരിക്കുന്ന ജെനിഫര്‍ അനിസ്റ്റണും കോട്‌നി കോക്‌സും പങ്കാളിയായ ജോണി മക്‌ഡെയ്ഡുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് താഴെ റെഡ് ഹാര്‍ട്ട് ചിഹ്നമിട്ട് ജെനിഫര്‍ അനിസ്റ്റണ്‍ തന്റെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിന ഫെബ്രുവരിയില്‍ ജെനിഫര്‍ അനിസ്റ്റണിന്റെ അന്‍പത്തിയാറാം പിറന്നാളിന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ചേര്‍ത്ത് കോട്‌നി കോക്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.