Mammootty: മോഹന്‍ലാലിനു മാത്രമല്ല മമ്മൂട്ടിക്കും രക്ഷയില്ല; മതം നോക്കി വര്‍ഗീയത പറഞ്ഞ് സംഘപരിവാര്‍ അനുകൂലികള്‍

രേണുക വേണു

ബുധന്‍, 23 ഏപ്രില്‍ 2025 (16:01 IST)
Mammootty: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനു താഴെ സംഘപരിവാര്‍, ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം. മമ്മൂട്ടിയുടെ മതം പരാമര്‍ശിച്ചാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 


നേരത്തെ മോഹന്‍ലാലിനെതിരെയും സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. മമ്മൂട്ടിക്കെതിരെ മതത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണമെങ്കില്‍ മോഹന്‍ലാലിനെതിരെ തിരിയാന്‍ കാരണം എമ്പുരാന്‍ സിനിമയാണ്. 


പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനില്‍ ഗുജറാത്ത് കലാപം പരാമര്‍ശിച്ചത് സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. അന്നുമുതല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിനെയും ബിജെപി അനുകൂലികള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് മോഹന്‍ലാലിന്റെ പുതിയ പോസ്റ്റിനു താഴെ കാണുന്നത്. പൃഥ്വിരാജിന്റെ കൂടെ ചേര്‍ന്ന് പഹല്‍ഗാം തീവ്രവാദികളെ വെളുപ്പിക്കുന്ന പുതിയ സിനിമ ചെയ്യാമല്ലോ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിനു താഴെയുള്ള പരിഹാസം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍