ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രിയായി ജെല്ലിക്കെട്ട്

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (17:33 IST)
മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രിയായി ലിജോ ജോസ് പല്ലിശേരിയുടെ ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കറിലേക്കുള്ള നാമനിർദേശങ്ങൾ തെരഞ്ഞെടുക്കുന്ന്14 അംഗ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
 
ചൈതന്യ തമാനേയുടെ ദ ഡിസിപ്പിൾ, വിധുവിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണൻ മഹാദേവിന്റെ ബിറ്റൽ സ്വീറ്റ്, ഗീതു മോഹന്ദാസിന്റെ മൂത്തോൻ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് മലയാള ചിത്രമായ ജല്ലിക്കെട്ട് ഓസ്‌കർ എൻട്രി നേടിയത്. ആന്റണി വർഗീസ്,ചെമ്പൻ വിനോദ്,ശാന്തി ബാലചന്ദ്രൻ,സാബുമോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത ഗുരു, സലീം കുമാറിനെ കേന്ദ്രകഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‌ത ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങ‌ൾക്കാണ് മലയാളത്തിൽ നിന്ന് ഇതിന് മുൻപ് ഓസ്കർ എൻ‌ട്രി ലഭിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article