സോഷ്യല്‍ മീഡിയ ജയറാമിനെ ട്രോളുന്നത് എന്തിന്?

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (21:14 IST)
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് നടന്‍ ജയറാമിനെതിരെ വന്നിരിക്കുന്നത്. കൊല്ലത്ത് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 24 കാരി വിസമയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജയറാം ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ട്രോളുകള്‍ക്ക് കാരണം. 
 
സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ ക്രൂരമായി മര്‍ദിച്ചെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ വീട്ടുകാര്‍ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളാണ് വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്ത്രീധനത്തെ പിന്തുണയ്ക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പരസ്യത്തില്‍ ജയറാം അഭിനയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ട്രോളുകളും വിമര്‍ശനങ്ങളും. സ്ത്രീധനത്തെ നിസാരവല്‍ക്കരിക്കുന്ന പരസ്യങ്ങളില്‍ എന്തിനാണ് അഭിനയിക്കുന്നതെന്ന് ജയറാമിനോട് ആരാധകര്‍ ചോദിക്കുന്നു. 
 
'ഇന്ന് നീ...നാളെ എന്റെ മകള്‍' എന്ന തലക്കെട്ടോടെയാണ് ജയറാം വിസ്മയയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article