അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മകന്‍ കാളിദാസ് ജയറാം

കെ ആര്‍ അനൂപ്

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (12:12 IST)
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വതിയും ജയറാമും.1992ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഒരുമിച്ച് അഭിനയിച്ച തുടങ്ങിയ ശേഷമാണ് താരങ്ങള്‍ക്ക് പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തത്. അശ്വതി പി. കുറുപ്പ് എന്നാണ് പാര്‍വതിയുടെ യഥാര്‍ത്ഥ പേര്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് കാളിദാസ്. 
 
'ആത്മാവിനെ ഉണര്‍ത്തുന്ന തരത്തിലുള്ളതാണ് മികച്ച സ്‌നേഹം; അത് നമ്മെ കൂടുതല്‍ എത്താന്‍ പ്രേരിപ്പിക്കുന്നു, അത് നമ്മുടെ ഹൃദയങ്ങളില്‍ അഗ്‌നി നട്ടുവളര്‍ത്തുകയും നമ്മുടെ മനസ്സിന് സമാധാനം നല്‍കുകയും ചെയ്യുന്നു.നിങ്ങള്‍ രണ്ടുപേര്‍ക്കും വാര്‍ഷികാശംസകള്‍'- കാളിദാസ് ജയറാം കുറിച്ചു.
 
ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവാനത്തുമ്പികള്‍, അപരന്‍, അധിപന്‍, കിരീടം തുടങ്ങിയ ചിത്രങ്ങളിലാണ് ജയറാമിനൊപ്പം പാര്‍വതി അഭിനയിച്ചത്. 
 
കാളിദാസ് സിനിമ തിരക്കുകളിലാണ്. കമല്‍ഹാസനൊപ്പം വിക്രം ഷൂട്ടിംഗ് തിരക്കിലാണ് നടന്‍.മകള്‍ മാളവികയ്ക്ക് മോഡലിങ് താല്പര്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍