'അപ്പ എനിക്കൊരു കോമ്പറ്റീഷന്‍ ആകുമെന്നാണ് സംശയം'; ജയറാമിനെ കുറിച്ച് മകന്‍ കാളിദാസ്

കെ ആര്‍ അനൂപ്

വ്യാഴം, 19 ഓഗസ്റ്റ് 2021 (16:50 IST)
കാളിദാസ് ജയറാം കമല്‍ഹാസനൊപ്പം വിക്രം ഷൂട്ടിംഗ് തിരക്കിലാണ്. നിരവധി ചിത്രങ്ങളാണ് നടന് മുന്നിലുള്ളതും. ഇപ്പോഴിതാ തന്റെ അച്ഛന്‍ ജയറാമിനെ കുറിച്ച് കാളിദാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇങ്ങനെ പോയാല്‍ അപ്പ തനിക്കൊരു കോമ്പറ്റീഷന്‍ ആകുമെന്നാണ് സംശയമെന്ന് തമാശ രൂപേണ കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
 
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ജയറാം.ദിവസവും മൂന്ന് മണിക്കൂര്‍ അപ്പ വ്യായാമത്തിനായി മാറ്റി വെയ്ക്കാറുണ്ട്. ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാളിദാസ് പറയുന്നു. തന്നെ നന്നായി പ്രോത്സാഹിപ്പിക്കുന്ന ആളാണ് അച്ഛനെന്നും വീട്ടില്‍ സിനിമ കാര്യങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കാറില്ലെന്നും നടന്‍ പറഞ്ഞു. 
 
 പുത്തം പുതു കാലൈ,പാവ കഥൈകള്‍ തുടങ്ങി രണ്ട് ആന്തോളജി ചിത്രങ്ങളാണ് കാളിദാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 'സര്‍പട്ട പരമ്പരൈ'യ്ക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനായ എത്തുമെന്നും കേള്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍