രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലേക്ക് പറന്ന് മമ്മൂട്ടി

കെ ആര്‍ അനൂപ്

വ്യാഴം, 19 ഓഗസ്റ്റ് 2021 (15:06 IST)
കോവിഡ് കാലത്ത് കൂടുതലും വീട്ടില്‍ തന്നെയായിരുന്നു മമ്മൂട്ടി. വണ്‍, ഭീഷ്മ പര്‍വ്വം തുടങ്ങിയ സിനിമകളിലും ചില പരസ്യ ചിത്രങ്ങളിലും മാത്രം ആയിരുന്നു മെഗാസ്റ്റാര്‍ ഈ കാലയളവില്‍ ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പൂജയ്ക്കും ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയ സിനിമകളുടെ പ്രമോഷന് വേണ്ടിയും മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലേക്ക് പോയിരിക്കുകയാണ് മെഗാസ്റ്റാര്‍. 
 
കേരളത്തില്‍ത്തന്നെയായിരുന്ന മമ്മൂട്ടി ദുബായിലേക്ക് പോകാനൊരുങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍