'ജാന്‍ എ മന്‍', 'ജയ ജയ ജയ ജയഹേ' നിര്‍മ്മാതാക്കള്‍ വീണ്ടും ബേസിലിനൊപ്പം, 'ഫാമിലി' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 31 മാര്‍ച്ച് 2023 (15:10 IST)
'ജാന്‍ എ മന്‍', 'ജയ ജയ ജയ ജയഹേ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, നിര്‍മ്മാതാക്കള്‍ വീണ്ടും ബേസില്‍ ജോസഫുമായി കൈകോര്‍ക്കുന്നു. പുതിയ സിനിമയ്ക്ക് 'ഫാലിമി' എന്ന് പേരിട്ടു.
 
ബേസില്‍ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, മീനരാജ്, സന്ദീപ് പ്രദീപ് എന്നിവരും 'ഫാലിമി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സാന്‍ജോ ജോസഫും സംവിധായകനും ചേര്‍ന്നാണ്.
ബബ്ലു അജു ഛായാഗ്രഹണവും 
എഡിറ്റിംഗ് നിധിന്‍ രാജ് ആരോളും നിര്‍വഹിക്കുന്നു.കലാസംവിധായകന്‍:സുനില്‍. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍