'ജവാനും മുല്ലപ്പൂവും',നടി ശിവദയുടെ അടുത്ത റിലീസ്

കെ ആര്‍ അനൂപ്

ബുധന്‍, 9 നവം‌ബര്‍ 2022 (15:11 IST)
ശിവദയും സുമേഷ് ചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ജവാനും മുല്ലപ്പൂവും'.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഉടന്‍തന്നെ തിയേറ്ററുകളില്‍ എത്തും.
  
നടന്‍ രാഹുല്‍ മാധവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയശ്രീ എന്ന അധ്യാപികയുടെ വേഷത്തില്‍ നടി ശിവദയും ഗിരിധര്‍ എന്ന കഥാപാത്രത്തെ സുമേഷ് ചന്ദ്രനും അവതരിപ്പിക്കുന്നു.
രഘു മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍