ലോക്ക്ഡൗൺ ലംഘിക്കുന്നവരെ മസക്കലി 2.0 പിടിച്ചിരുത്തി കേൾപ്പിക്കും, വ്യത്യസ്‌ത ശിക്ഷയുമായി ജയ്‌പൂർ പോലീസ്

തിങ്കള്‍, 13 ഏപ്രില്‍ 2020 (11:40 IST)
ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പല രീതിയിലാണ് പോലീസ് ശിക്ഷിക്കുന്നത്. അടിച്ചോടിക്കുന്നത് മുതൽ ഏത്തം ഇടീക്കുന്നത് വരെയുള്ള ശിക്ഷകൾ ഇങ്ങ് കേരളത്തിൽ വരെ നമ്മൾ കണ്ടതാണ് എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായി പുതിയ ശിക്ഷാ നടപടിയുമായി വന്നിരിക്കുകയാണ് ജയ്‌പൂർ പോലീസ്. മസക്കലി 2.0 പാട്ടാണ് ജയ്‌പൂർ പോലീസിന്റെ ആയുധം.
 
ദില്ലി 6 എന്ന ചിത്രത്തിന് വേണ്ടി റഹ്മാൻ പുറത്തിറക്കിയ മസക്കലി പാട്ടിന്റെ റീമേക്ക് സോങ്ങാണ് മസക്കലി 2.0. റഹ്മാന്റെ സംഗീതത്തെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരും റഹ്മാന്‍ തന്നെയും പാട്ടിനെതിരെ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗൺ ലംഘിക്കുന്നവരെ പിടിച്ച് ഈ പാട്ട് നിർത്താതെ കേൾപ്പിക്കുമെന്നാണ് ഇപ്പോൾ ജയ്‌പൂർ പോലീസ് പറയുന്നത്.
 
നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേൾപ്പിച്ചുകൊണ്ടിരിക്കും. ജയ്‌പൂർ പോലീസ് ട്വീറ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍