'ജയിലര്‍' തമിഴ്‌നാട്ടില്‍ റിലീസ് വൈകും ? കേരളത്തില്‍ ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്

ബുധന്‍, 2 ഓഗസ്റ്റ് 2023 (15:08 IST)
രജനീകാന്തിന്റെ 'ജയിലര്‍' ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തും. പുലര്‍ച്ചെ 2 മണി മുതല്‍ സാധാരണ ഫാന്‍സ് ഷോകള്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അത് ഉണ്ടാകില്ല. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ രാവിലെ 9 മണിക്ക് മാത്രമേ സിനിമകള്‍ പ്രദര്‍ശനം തുടങ്ങാന്‍ ആകുകയുള്ളൂ.  
'ജയിലറുടെ ഫസ്റ്റ് ഷോ' രാവിലെ 9 മണിക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം.കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ രാവിലെ 6 മണിക്ക് ഷോകള്‍ ആരംഭിക്കാനാണ് സാധ്യത.
തമിഴ്‌നാട്ടിലെ ആരാധകര്‍ കാണുന്നതിനു മുമ്പേ സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയും എന്നതിനാല്‍ ആരാധകര്‍ നിരാശയിലാണ്.  
 
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്.രജനികാന്ത്, തമന്ന ഭാട്ടിയ, മോഹന്‍ലാല്‍, ജാക്കി ഷറോഫ്, രമ്യ കൃഷ്ണന്‍, ശിവ രാജ്കുമാര്‍, സുനില്‍, യോഗി ബാബു, വിനായകന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍