'ജയിലര്‍' നടന്‍ ജി മാരിമുത്തു ഹൃദയാഘാതം മൂലം അന്തരിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:10 IST)
തമിഴ് സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. ജയിലര്‍ എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്.
 
ടിവി ഷോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ കുഴഞ്ഞ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 
 
ജയിലര്‍ സിനിമയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. യൂട്യൂബില്‍ നിരവധി ആരാധകരുണ്ട് മാരിമുത്തുവിന്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണം തമിള്‍ സിനിമാലോകത്തിന് ഉള്‍ക്കൊള്ളാന്‍ ആവാത്തതാണ്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. സിനിമ രംഗത്തെ പ്രമുഖ താരങ്ങളെല്ലാം അനുശോചന സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍