ജയിലറിലെ താരനിര അവസാനിക്കുന്നില്ല ! രജനി ചിത്രത്തില്‍ ജാക്കി ഷ്രോഫും

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ഫെബ്രുവരി 2023 (09:07 IST)
വന്‍ താരനിര തന്നെയാണ് രജനികാന്തിന്റെ ജയിലര്‍ എന്ന സിനിമയുടെ ആകര്‍ഷണം. വലിയ ഹൈപ്പോടെ എത്തുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് ആണ് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നത്.
 
സിനിമയില്‍ ജാക്കി ഷ്രോഫും ഉണ്ടെന്ന വിവരമാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ക്യാരക്ടര്‍ ലുക്കും റിലീസ് ചെയ്തു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയിലെ ശിവരാജ്കുമാറും അഭിനയിക്കുന്നുണ്ട്.തമന്നയാണ് നായിക.
 
രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഉണ്ട്.സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി.അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article