വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത മഹാൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിൽ ഗാന്ധിമഹാൻ എന്ന കഥാപാത്രമായാണ് വിക്രം എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സംഭാഷണം മാറ്റേണ്ടി വന്നതിനെ പറ്റി തുറന്നുസംസാരിക്കുകയാണ് സംവിധായകനായ കാർത്തിക് സുബ്ബരാജ്.
ചിത്രത്തിൽ നിങ്ങളെപോലുള്ള തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ കൊന്നതെന്ന് പറയുന്ന ഒരു ഡയലോഗുണ്ടായിരുന്നു. അതിൽ എനിക്ക് ഗോഡ്‌സെയുടെ പേര് ഉപയോഗിക്കാനായില്ല. ഗാന്ധിയെ പരി എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. എന്നാൽ ഗോഡ്‌സെയാണ് ഗാന്ധിയെ കൊന്നതെന്ന് പറയാനാവാത്ത അവസ്ഥയിലേക്ക് അവസ്ഥ മാറിയിരിക്കുന്നു. ഒടുവിൽ ആ സംഭാഷണം നിങ്ങളെപോലുള്ളവരാണ് ഗാന്ധിയേയും ഗാന്ധിസത്തെയും കൊന്നതെന്ന് മാറ്റേണ്ടിവന്നു. കാർത്തിക് സുബ്ബറാജ് പറയുന്നു.