കോൺഗ്രസ് ആസ്ഥാനത്തിന്റെ വാടക കുടിശ്ശിക 12 ലക്ഷം, അവസാനമായി വാടക നൽകിയത് 2012ൽ

വ്യാഴം, 10 ഫെബ്രുവരി 2022 (19:45 IST)
കോണ്‍ഗ്രസ് ആസ്ഥാനം, പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി പാര്‍ട്ടിയും നേതാക്കളും കൈവശം വെച്ചിരിക്കുന്ന ചില വസ്‌തിക്കൾ എന്നിവയ്ക്ക് വാടക കുടിശ്ശിക. വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തുവന്നത്.
 
2012 ഡിസംബറിലാണ് അക്ബര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് ആസ്ഥാനത്തിന് അവസാനമായി വാടക നല്‍കിയത്. 12,69,902  രൂപയാണ് കെട്ടിടത്തിന്റെ വാടക കുടിശ്ശിക.ജന്‍പഥ് റോഡിലെ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്കും വാടക കുടിശ്ശികയുണ്ട്. 4610 രൂപയാണ് അടയ്ക്കാനുള്ളത്.
 
സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് താമസിക്കുന്ന ചാണക്യപുരിയിലെ ബംഗ്ലാവിന്റെ വാടക 2013 ഓഗസ്റ്റിന് ശേഷം നല്‍കിയിട്ടില്ല.5,07,911 രൂപയാണ് കുടിശ്ശിക. പൊതുപ്രവര്‍ത്തകനായ സുജിത് പട്ടേല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ്. കേന്ദ്ര ഹൗസിങ് നഗര വികസന മന്ത്രാലയം മറുപടി നൽകിയത്.
 
അതേസമയം ഇപ്പോള്‍ അഴിമതി കാണിക്കാന്‍ അവസരമില്ലാത്തതിനാലാണ് സോണിയ വാടക നല്‍കാത്തതെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പരിഹസിച്ചു. സോണിയ ഗാന്ധി സഹായനിധിയിലേക്ക് പത്ത് രൂപ എല്ലാവരും നൽകണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും ബഗ്ഗ പങ്കുവെച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍