ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി, ആസ്‌തി 4,847.78 കോടി രണ്ടാം സ്ഥാനവും നേടാനാവാതെ കോൺഗ്രസ്

വെള്ളി, 28 ജനുവരി 2022 (19:55 IST)
രാജ്യത്തെ ദേശീയ,പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ സ്വത്ത് വിവരങ്ങളുടെ റിപ്പോർട്ട് പുറത്ത്. 2019–20 സാമ്പത്തിക വർഷത്തെ വിവരങ്ങളാണ് ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്ത് വിട്ടത്.
 
റിപ്പോർട്ട് പ്രകാരം 4,847.78 കോടി ആസ്‌തിയുള്ള ബിജെപിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി. 698.33 കോടിയുമായി മായാവതിയുടെ ബിഎസ്‌പിയാണ് രണ്ടാമത്. രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് മൂന്നാമതാണ്. 588.16 കോടി രൂപ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാർട്ടികൾ യഥാക്രമം നാലും ആറും സ്ഥാനത്താണ്.
 
തൃണമൂൽ കോൺഗ്രസ് (247.78 കോടി), എൻസിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്. 7 ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.ദേശീയ പാർട്ടികൾക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയും പ്രാദേശിക പാർട്ടികൾക്ക് 2,129.38 കോടിയുടെയും  ആസ്‌തിയുണ്ട്.
 
563.47 കോടി ആസ്‌തിയുള്ള സമാജ്‌വാദി പാർട്ടിയാണ് പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നമായ പാർട്ടി. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)– 301.47 കോടി. 267.61 കോടിയുടെ സ്വത്തുള്ള അണ്ണാ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍