മോദിയുടെ ‌പ്രവർത്തനങ്ങൾ ആകർഷിച്ചു: രാജ്യമാണ് വലുത്, മുലായത്തിന്റെ മരുമകൾ അപർണാ യാദവ് ബി‌ജെപിയിൽ

ബുധന്‍, 19 ജനുവരി 2022 (12:19 IST)
സമാജ്‌വാദി പാർട്ടി തലാനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നു. ബിജെപി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവരിൽ നിന്നാണ് അപർണ അംഗത്വം സ്വീകരിച്ചത്.
 
രാജ്യമാണ് മുഖ്യമെന്നും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്നും ബിജെപി അംഗത്വം എടുത്തശേഷം അപർണാ യാദവ് പറഞ്ഞു.മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ യാദവ് വരാനിരിക്കുന്ന തിരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.
 
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ലക്‌നൗ കന്റോണ്മെന്റ് സീറ്റിൽ സമാജ് വാദി ടിക്കറ്റിൽ അപർണ മത്സരിച്ചെങ്കിലും റീത്താ ബഹുഗുണാ ജോഷിയോട് പരാജയപ്പെട്ടിരുന്നു. നേരത്തെ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ബിജെപിയിലെ മന്ത്രിമാരടക്കമുള്ള നേതാക്കൾ സമാജ്‌വാദി പാർട്ടിൽ ചേർന്നിരുന്നു. ഇതിന് പകരമായാണ് മുലായത്തിന്റെ കുടുംബത്തിൽ നിന്ന് തന്നെ ബിജെപി പാളയത്തിലെത്തിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍