പത്മരാജന്റെ അപരന് 33 വയസ്സ്,നന്ദി പറഞ്ഞു തുടങ്ങിയാല്‍ തീരില്ലെന്ന് ജയറാം

കെ ആര്‍ അനൂപ്

ബുധന്‍, 12 മെയ് 2021 (16:16 IST)
ജയറാമിന്റെ ആദ്യ ചിത്രം 'അപരന്‍' റിലീസ് ആയിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1988ലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. മിമിക്രിയുടെ ലോകത്തുനിന്നും സിനിമയിലൂടെ പുതിയ ജീവിതത്തിലേക്ക് ചുവട് വെക്കുകയായിരുന്നു ജയറാം.
 
'അപരന്‍ നിങ്ങള്‍ക്ക് സുപരിചിതനായിട്ട്,ഇന്ന് 33 വര്‍ഷം പിന്നിടുമ്പോള്‍ നന്ദി പറഞ്ഞു തുടങ്ങിയാല്‍ തീരില്ല...ഇ അവസരം നമുക്ക് നമ്മുടെ നാടിന്റെ നന്മക്കായി ഒരുമിച്ചു പ്രാര്‍ത്ഥിക്കാം'- ജയറാം കുറിച്ചു.
 
അപരന്‍ എന്ന പേരില്‍ തന്നെ പി പത്മരാജന്‍ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണിത്. മധു, എംജി സോമന്‍, മുകേഷ്, ജഗതി, ഇന്നസെന്റ്, ശോഭന, പാര്‍വതി, സുകുമാരി തുടങ്ങിയ താരങ്ങളായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍