ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം ആയിഷ

Webdunia
വെള്ളി, 23 ജൂണ്‍ 2023 (19:52 IST)
തട്ടത്തിന്‍ മറയത്ത് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ് ഇഷാ തല്‍വാര്‍. തുടര്‍ന്ന് രണം, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിങ്ങനെ ഒടേറെ സിനിമകള്‍ ചെയ്തുവെങ്കിലും മലയാളികള്‍ക്ക് ഇഷാ തല്‍വാര്‍ എന്നാല്‍ അത് തട്ടത്തിന്‍ മറയത്തെ ആയിഷയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇഷാ തല്‍വാര്‍ തന്റെ പുതിയ ചിത്രങ്ങള്‍ അവിടെ പങ്കുവെയ്ക്കുക പതിവാണ്. ഇത്തരത്തില്‍ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
പച്ച ഗൗണിലുള്ള ചിത്രങ്ങളാണ് ഇഷ പങ്കുവെച്ചത്. സ്ലീവ്‌ലെസ് വൈഡ് ഹൈ നെക്കുള്ള വസ്ത്രങ്ങള്‍ താരത്തിന് ഗ്ലാമറസ് ലുക്ക് നല്‍കുന്നു. ഗ്ലോസ് ഷോര്‍ട്ട് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനൊപ്പം മറ്റ് ആക്‌സസറികളൊന്നും താരം ഉപയോഗിച്ചിട്ടില്ല. യോഗ ഒരു ജീവിത രീതിയാണ് എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article