വിജയ്-ലോകേഷ് കനകരാജ് ചിത്രത്തില്‍ '777 ചാര്‍ലി' താരം രക്ഷിത് ഷെട്ടിയും ?

കെ ആര്‍ അനൂപ്
ബുധന്‍, 18 ജനുവരി 2023 (10:18 IST)
വിജയ്യുടെ 'വാരിസ്' പ്രദര്‍ശനം തുടരുകയാണ്. നടന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
 
പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിജയ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവസാന ഷെഡ്യൂളില്‍ ഉണ്ടായിരുന്നു. പുതിയ ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും എന്നാണ് വിവരം.വിജയ്യ്ക്കൊപ്പം തൃഷയും അഭിനയിക്കുന്നു.
 
ഗൗതം വാസുദേവ്, മേനോന്‍, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് വിവരം. ഗ്യാങ്സ്റ്റര്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേക്ക് കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് രക്ഷിത് ഷെട്ടിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. '777 ചാര്‍ലി' നടനെ വിജയ് ചിത്രത്തില്‍ കാണാനാകുന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article