പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാന്‍ ഇന്ദ്രന്‍സ്, പാതിവഴിയില്‍ മുടങ്ങിപ്പോയ പഠനം തുടങ്ങാന്‍ മലയാളത്തിന്റെ പ്രിയ താരം

കെ ആര്‍ അനൂപ്

വ്യാഴം, 23 നവം‌ബര്‍ 2023 (10:16 IST)
ദേശീയ അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിത പ്രാരാബ്ദങ്ങളാല്‍ തനിക്ക് നേടാന്‍ സാധിക്കാത്ത പോയ ഒരു കാര്യം നേടിയെടുക്കുവാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം. പാതിവഴിയില്‍ നിന്നു പോയ പഠനം തുടരുവാനായി പത്താംക്ലാസ് തുല്യത ക്ലാസിന് ഇന്ദ്രന്‍സ് ചേര്‍ന്നു.
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയും ക്ലാസ് ഉണ്ടാകും. ഇന്ദ്രന്‍സിനെ ഇനി 10 മാസത്തെ പഠന കാലം. നാലാം ക്ലാസില്‍ പഠിത്തം അവസാനിപ്പിച്ച ആളാണ് നടന്‍. ദേശീയ സംസ്ഥാന അംഗീകാരങ്ങള്‍ തന്നെ തേടിയെത്തുമ്പോഴും പലയിടങ്ങളിലും ഒരു പേടിയോടെ പിന്നോട്ട് വലിയാറുള്ള ഇന്ദ്രന്‍സ് പഠിത്തം കൊണ്ട് അതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ആ പേടി ഇല്ലാതാക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇതെന്നാണ് ഇന്ദ്രന്‍സ് പുതിയ ദൗത്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത്. 
 
സ്‌കൂളില്‍ പോകുവാനായി വസ്ത്രങ്ങളും പുസ്തകവും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് താന്‍ തിരഞ്ഞതെന്ന് ഇന്ദ്രന്‍സ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായനാശീലം ജീവിതത്തിലുടനീളം തുടര്‍ന്നു. അതുകൊണ്ട് കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതും അത് വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കി എന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍