ഐ.എഫ്.എഫ്.കെ : സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം പായൽ കപാഡിയയ്ക്ക്

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2024 (12:26 IST)
കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍പ്രി അവാര്‍ഡ് ജേതാവ് പായല്‍ കപാഡിയയ്ക്ക് ഐഎഫ്എഫ്‌കെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്നത് 29മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
 
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി 26മത്തെ ഐഎഫ്എഫ്‌കെയിലാണ് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു ആദ്യത്തെ പുരസ്‌കാര ജേതാവി. ഇറാന്‍ ഭരണകൂടത്തിനെതിരെ അവകാശപോരാട്ടം നടത്തുന്ന മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന വനൂരി കഹിയു എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ പുരസ്‌ക്കാര ജേതാക്കള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article