അന്തരാഷ്ട്ര ചലചിത്ര മേള 2021 ഫെബ്രുവരിയിൽ: മാർഗനിർദേശങ്ങൾ പുറത്തുവിട്ടു

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (18:39 IST)
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലചിത്ര മേള 2021 ഫെബ്രുവരിയിൽ നടക്കും. ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലചിത്രമേള കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതൽ 19 വരെയായിരിക്കും ചലചിത്രമേള.
 
അതേസമയം ആ സമയത്തെ കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാവും മേളയുടെ നടത്തിപ്പെന്ന് സംഘാടകരായ സംസ്ഥാന ചലചിത്ര അക്കാദമി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.മേളയുടെ മാർഗനിർദേശങ്ങളും അക്കാദമി പുറത്തുവിട്ടിട്ടുണ്ട്. 2019 സെപ്‌റ്റംബർ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയിൽ ചിത്രീകരണം പൂർത്തികരിച്ച ചിത്രങ്ങൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം.

അനുബന്ധ വാര്‍ത്തകള്‍

Next Article