തിരുവനന്തപുരത്തെ വ്യാപനം കുറയ്‌ക്കാനാകുന്നില്ല, ഇന്ന് മാത്രം തലസ്ഥാനത്ത് 820 കൊവിഡ് രോഗികൾ, 6 ജില്ലകളിൽ 300നും മുകളിൽ

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (18:30 IST)
തിരുവനന്തപുരം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 820 പേർക്ക്. ഇതിൽ 721 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനൊപ്പം ഉറവിടം വ്യക്തമാകാത്ത രോഗികളുടെയും എണ്ണം കൂടുന്നതാണ് തലസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നത്. തലസ്ഥാന നഗരിയിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെങ്കിലും വ്യാപനം കുറയ്‌ക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 
സംസ്ഥാനത്ത് ആദ്യമായി 4000ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. ആറ് ജില്ലകളിൽ ഇന്ന് 300ൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കപ്പെട്ടു. കോഴിക്കോട് 545ഉം എറണാകുളം 383ഉം ആലപ്പുഴ 367ഉം മലപ്പുറം 351ഉം കാസർകോട് 319ഉം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍