സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 6 ജില്ലകളിൽ 300ന് മുകളിൽ രോഗികൾ

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (18:06 IST)
സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വാർത്താസമ്മേളനം വഴിയാണ് ഈ വിവരം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3730 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം ഏതെന്ന് വ്യക്തമായിട്ടില്ല. 71 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകൾ പ്രകാരം 6 ജില്ലകളിൽ 300ന് മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ തലസ്ഥാനത്ത് 820 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസ‍ർകോട് 319 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 45730 സാംപിളുകൾ പരിശോധിച്ചു. അതിലാണ് 4531 പേ‍ർക്ക് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗവിമുക്തരായത് 2737 പേരാണ്. സമ്പർക്കം മൂലമുഌഅ കേസുകൾ വർധിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്ത കേസുകളും വർധിക്കുന്നത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍