'അങ്ങനെ സംഭവിച്ചാല്‍ ഗംഗയാണ് നാഗവല്ലിയെന്ന് കാട്ടുപറമ്പന്‍ വിളിച്ചു പറയും', മണിച്ചിത്രത്താഴിലെ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യത്തെക്കുറിച്ച് ബിനു പപ്പു

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (08:23 IST)
സിനിമ പ്രേമികള്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടില്‍ കൂടുതല്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ വീണ്ടും കാണുവാന്‍ ആളുകളുണ്ട്. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണിത്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് സിനിമയിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് മകന്‍ ബിനു പപ്പു പറയുകയാണ് 
 
'എന്തുകൊണ്ടാണ് എന്റെ അച്ഛന്‍ അവതരിപ്പിച്ച കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവസാനം മാത്രം ഒരു തട്ട് തട്ടി ശരിയാക്കുന്നത്. അത് വേണമെങ്കില്‍ തുടക്കത്തിലെ ആവാമായിരുന്നില്ലേ. അയാള്‍ക്ക് സുഖമില്ലെന്ന് ഈ ഡോക്ടര്‍ക്ക് മനസ്സിലായി. അത് ജസ്റ്റ് ക്ലിയര്‍ ചെയ്തു കൊടുത്താല്‍ ശരിയാവും.
 
പക്ഷേ ഈ ഗംഗയെ നേരിട്ട് കണ്ട വ്യക്തി കാട്ടുപ്പറമ്പന്‍ മാത്രമാണ്. പുള്ളി നേരത്തെ തന്നെ ശരിയായി കഴിഞ്ഞാല്‍ കാട്ടുപറമ്പന്‍ വിളിച്ചു പറയും ഗംഗയാണ് നാഗവല്ലി എന്ന്. ഗംഗയെ അറിയിക്കാതെയാണ് ഈ ഡോക്ടര്‍ സണ്ണി ചികിത്സിക്കുന്നത്. അതുകൊണ്ട് കാട്ടുപറമ്പനെ കുറച്ചുകൂടെ നേരം ഇങ്ങനെ നടത്തണമെന്ന് ഡോക്ടര്‍ സണ്ണി തീരുമാനിച്ചു. അതുകൊണ്ടാണ് കാട്ടുപറമ്പിനെ വെള്ളം ചവിട്ടേണ്ട എന്നൊക്കെ പറഞ്ഞു ഇങ്ങനെ വിട്ടേക്കുന്നത്.
 
അത്രയും മൈന്യൂട്ടായ കാര്യം പോലും അവര്‍ വളരെ ശ്രദ്ധിച്ചു കൊണ്ടാണ് മണിച്ചിത്രത്താഴ് ചെയ്യുന്നത്. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം',- ബിനു പപ്പു പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article