പട്ടി നക്കിയ ജീവിതം എന്ന് കേട്ടിട്ടുണ്ടോ? അതാണ് ഇപ്പോൾ അവസ്ഥ: രഞ്ജിനി ഹരിദാസ്

Webdunia
വ്യാഴം, 19 ജനുവരി 2023 (19:46 IST)
നാൽപ്പതിലേക്ക് കടന്നപ്പോൾ താൻ ഇതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത തരം പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് രഞ്ജിനി ഹരിദാസ്. ഡീപ്രഷനേക്കാൾ മെച്ചപ്പെട്ട അവസ്ഥയാണെങ്കിലും തനിക്ക് മുൻപൊരിക്കലുമുണ്ടാകാത്ത വികാരങ്ങളാണ് ഇപ്പോഴുള്ളതെന്ന് തൻ്റെ വ്ളോഗിൽ രഞ്ജിനി പറയുന്നു.
 
പട്ടി നക്കിയ ജീവിതം എന്ന് കേട്ടിട്ടുണ്ടോ?എൻ്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാനാകുന്നില്ല. അത്രയും സ്ട്രെസ് നിറഞ്ഞ അവസ്ഥയിലാണ്. എന്താ നടക്കണേ, എന്താ ചെയ്യേണ്ടത് എന്നതിലെല്ലാം കൺഫ്യൂഷനാണ്. ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോളില്ല.
 
വീട്ടിലേക്ക് തിരികെ വരണമെന്നില്ല. എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാൽ മതി. അറിയുന്ന ആളുകളെ കാണാൻ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം. ഒന്നെങ്കിൽ ഇത് ഡിപ്രഷൻ ആയിരിക്കും അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ് ആയിരിക്കും. എനിക്കിപ്പോൾ 40 വയസുണ്ട്. മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനേക്കാളും നല്ലത് ഇതാണ്. കാരണം കുറച്ച് കാലം കഴിഞ്ഞാൽ ഇത് കഴിയുമല്ലോ. രഞ്ജിനി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article