കൈറയുടേത് ചെറിയ റോളാണെന്ന് അറിയാമായിരുന്നു, എന്നാൽ വലിയ പ്രൊജക്ടിൽ ഭാഗമാകുന്നതിനാൽ മറ്റൊന്നും ചിന്തിച്ചില്ല

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (16:50 IST)
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ ഒരുക്കിയ കല്‍കി 2898 എഡി ഇന്ത്യന്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. അമിതാഭ് ബച്ചന്‍,കമല്‍ഹാസന്‍,ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍,അന്ന ബെന്‍,ശോഭന തുടങ്ങിയ മലയാളി താരങ്ങളും സിനിമയില്‍ ഭാഗമായിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിപ്പെട്ടതിനെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് അന്നബെന്‍.
 
 സിനിമയുടെ തിരക്കഥ വായിച്ചെങ്കിലും തനിക്ക് സിനിമയുടെ മുഴുവന്‍ കഥയും അറിയില്ലായിരുന്നുവെന്ന് അന്ന ബെന്‍ പറയുന്നു. പ്രൊഡക്ഷന്‍ ടീമാണ് ആദ്യമായി സമീപിച്ചത്. പിന്നീട് നാഗ് അശ്വിനുമായി നടന്ന സൂം മീറ്റില്‍ അദ്ദേഹം കൈറയെ പറ്റി പറഞ്ഞു. കൈറയെ പറ്റിയാണ് അദ്ദേഹം പറഞ്ഞുതന്നത്. അതിനിടയില്‍ സിനിമയില്‍ വേറെയും കുറെ കഥകള്‍ നടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റേത് ഇടയ്ക്ക് വന്നുപോകുന്ന പ്രധാനപ്പെട്ട റോളാണെന്നും പറഞ്ഞു. അത്ര സ്‌ക്രീന്‍ റ്റൈം ഇല്ലാത്ത വേഷമാണ് എന്റേതെന്ന് അറിയാമായിരുന്നു.എന്നാല്‍ ഇങ്ങനെയൊരു പ്രൊജക്ട് വരുമ്പോള്‍ നമ്മള്‍ അതൊന്നും തന്നെ ആലോചിക്കില്ലല്ലോ. അന്ന ബെന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article