'എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നമുണ്ട്'; ഭാവന പറയുന്നു, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (12:33 IST)
ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ വീണ്ടും സജീവമാക്കുകയാണ്.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിനുശേഷം നടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമയാണ് റാണി. 
 
ഈ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് നടി. പ്രീ റിലീസ് പരിപാടിയിലും ഭാവന പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പകര്‍ത്തിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംസാരിക്കാനായി മൈക്ക് കയ്യിലെടുക്കുന്ന ഭാവന എന്തോ പറഞ്ഞത് കേട്ട് ചിരിച്ചു തുടങ്ങുന്നു. സ്റ്റേജില്‍ ഇരുന്ന് ചിരി അടക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന നടിയെയാണ് വീഡിയോയില്‍ കാണാനാക്കുക.
 
'എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നമുണ്ട്, ചിരി തുടങ്ങിയാല്‍ നിര്‍ത്താന്‍ ഒക്കൂല', -എന്ന് ചിരിച്ചുകൊണ്ട് തന്നെ ഭാവന പറയുന്നതും കാണാം.
 
'പതിനെട്ടാംപടി' എന്ന സിനിമയ്ക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റാണി.ഭാവന, ഹണി റോസ്, ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article