Allu Arjun: പുഷ്പ 2 റിലീസ് ദിനത്തിലെ യുവതിയുടെ മരണം, അല്ലു അർജുൻ റിമാൻഡിൽ

അഭിറാം മനോഹർ

വെള്ളി, 13 ഡിസം‌ബര്‍ 2024 (16:43 IST)
Allu Arjun
പുഷ്പ 2 സ്‌ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തത്. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.
 
 ജൂബിലി ഹില്‍സിലെ വസതിയില്‍ ചെന്നായിരുന്നു ഹൈദരാബാദ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്.ഡിസംബര്‍ നാലിന് പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് സ്വദേശി രേവതി(39) മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ എത്തുമെന്ന വിവരം എത്തിയതോടെയാണ് അനിയന്ത്രിതമായ രീതിയില്‍ ആള്‍ക്കൂട്ടമെത്തിയത്. നടന്റെ അംഗരക്ഷകര്‍ സ്ഥിതി വഷളാക്കിയെന്നും തിയേറ്റര്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചില്ലെന്നും പോലീസ് പറയുന്നു. ഇതോടെയാണ് നടനെതിരെ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍