ഭാരതീയ ന്യായ സംഹിത 105( കുറ്റകരമായ നരഹത്യ), 118-1 മനപൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അല്ലി അര്‍ജുനെതിരെ ചുമത്തിയത്. സന്ധ്യാ തിയേറ്ററിലെ തിയേറ്റര്‍ മാനേജ്‌മെന്റ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇത് കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഹൈദരാബാദില്‍ ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ നാലിന് പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് സ്വദേശി രേവതി(39) മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.