ഒരേസമയം അച്ഛന്മാരുടെയും മക്കളുടെയും സിനിമകള്‍, അതും നാലാളും നായകന്മാരായി എത്തുന്ന ചിത്രങ്ങള്‍. മമ്മൂട്ടി, മകന്‍ ദുല്‍ഖറിന്റെയും ഭീഷ്മപര്‍വ്വം, ഹേ സിനാമിക ഒരേ ദിവസം മാര്‍ച്ച് 3 പ്രദര്‍ശനത്തിനെത്തിയിരുന്നു. ഹൃദയം തിയേറ്ററുകളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് ബിഗ് സ്‌ക്രീനില്‍ എത്തിയത്.
മോഹന്‍ലാല്‍, പ്രണവ്, മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തിയറ്ററുകളില്‍ നാല് ആളുകളുടെയും സിനിമകളുടെ പേരുകള്‍ ഒരുമിച്ച് വെച്ചിട്ടുള്ള പോസ്റ്ററുകളാണ് ഫാന്‍ ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്.