ദി ഗോട്ട് കേരളത്തില്‍ റിലീസ് എത്ര സ്‌ക്രീനുകളില്‍ ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ഞായര്‍, 25 ഓഗസ്റ്റ് 2024 (15:42 IST)
വെങ്കട്ട് പ്രഭുവിന്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ 5 സിനിമ പ്രദര്‍ശനത്തിന് എത്തും. ഓണം റിലീസ് അല്ലെങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് സിനിമകളില്‍ ഓന്നാണ്. വരാനിരിക്കുന്ന മലയാള സിനിമകള്‍ക്ക് വലിയൊരു എതിരാളി കൂടി ആയിരിക്കും ഈ സിനിമ.
 
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ്സില്‍ മാത്രം 221 ലൊക്കേഷനുകളില്‍ സിനിമയുടെ പ്രീമിയര്‍ നടത്തും. 307 ഷോകള്‍ ഉണ്ടാകും. 6607 ടിക്കറ്റ് മുന്‍കൂറായി വിറ്റുപോയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഗോട്ട് അഡ്വാന്‍സായി 1.44 കോടി രൂപ നേടി എന്നാണ് വിവരം.ഹിന്ദിയില്‍ റിലീസ് 1204 സ്‌ക്രീനുകളില്‍ എത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം ഏതാണ്ട് 702 സ്‌ക്രീനുകളിലും റിലീസ് ചെയ്യാനാണ് സാധ്യത.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍