ലോകമെങ്ങും ഏറെ ആരാധകരുള്ള സീരീസാണ് ഗെയിം ഓഫ് ത്രോൺസ്. ഇന്നലെയാണ് ഗെയിം ഓഫ് ത്രോൺസിൻ്റെ സ്പിൻ ഓഫായി ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന പുതിയ സീരീസ് എച്ച്ബിഒ സംപ്രേക്ഷണം ആരംഭിച്ചത്. സീരീസിൻ്റെ പ്രീമിയറിന് വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നുണ്ടായത്. എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ നേടിയിരിക്കുന്നത്. 10 മില്യൺ ആളുകളാണ് അമേരിക്കയിൽ സീരീസിലെ ആദ്യ എപ്പിസോഡുകൾ കണ്ടത്.
2.22 മില്യൺ ആളുകളായിരുന്നു ഗെയിം ഓഫ് ത്രോൺസിൻ്റെ ആദ്യ എപ്പിസോഡ് കണ്ടിരുന്നത്.ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ ഒരുക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയാണ് ജിഒടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ്. ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട സീരീസും ഇത് തന്നെയാണ്. ഏതാണ്ട് 1,000 കോടി നിർമാണചിലവിലാണ് ഗെയിം ഓഫ് ത്രോൺസ് പുറത്തിറങ്ങിയത്.