Happy Birthday Nivin Pauly: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ നിവിന്‍ പോളിയുടെ പ്രായം എത്രയെന്നോ?

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:32 IST)
Nivin Pauly Birthday, age, Films: സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. 1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളി തന്റെ 39-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് നിവിന്‍ പോളി. 
 
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയുടെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം, മഹാവീര്യര്‍, സാറ്റര്‍ഡെ നൈറ്റ്, രാമചന്ദ്ര ബോസ്, തുറമുഖം എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ സിനിമകള്‍. 
 
ആലുവയിലാണ് താരത്തിന്റെ ജനനം. നിര്‍മാതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിന്ന ജോയ് ആണ് നിവിന്റെ ജീവിതപങ്കാളി. രണ്ട് മക്കളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article