ഡിസിപി രാഘവൻ വീണ്ടുമെത്തും? വേട്ടയാട് വിളയാട് 2ന്റെ സൂചന നൽകി ഗൗതം മേനോൻ

അഭിറാം മനോഹർ
തിങ്കള്‍, 4 മാര്‍ച്ച് 2024 (18:56 IST)
Kamalhaasan
വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് മുന്‍പെ കമലഹാസനെ ആഘോഷിച്ച സിനിമയായിരുന്നു വേട്ടയാട് വിളയാട്. കമല്‍ഹാസന്റെ കടുത്ത ആരാധകനാത്ം വാസുദേവ് മേനോന്‍ ഒരുക്കിയ സിനിമ അന്നത്തെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ ഡിസിപി രാഘവനായാണ് സിനിമയില്‍ കമല്‍ഹാസനെത്തിയത്. വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തോടെ വിവിധ സിനിമകളുടെ തിരക്കിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍. ഇതിനിടെ വേട്ടയാട് വിളയാട് എന്ന തന്റെ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഗൗതം മേനോന്‍.
 
വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിനായി താന്‍ കമല്‍ഹാസനുമായി ചര്‍ച്ച ചെയ്യുമെന്ന് തന്റെ പുതിയ സിനിമയായ ജോഷ്വാ ഇമൈ പോല്‍ കാകയുടെ പ്രമോഷനിടെ ഗൗതം മേനോന്‍ പറഞ്ഞു. വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഗൗതം വാസുദേവ് മേനോന്‍ നേരത്തെയും സൂചന നല്‍കിയിരുന്നു. ഇതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കൊവിഡ് സാഹചര്യത്തില്‍ സിനിമ മുന്നോട്ട് പോയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article