ഫ്രണ്ട്‌സ് റിയൂണിയൻ ഈ മാസം 27ന്, മലാല യൂസഫ് സായ് ഗസ്റ്റ് റോളിൽ: ഇന്ത്യയിൽ ലഭ്യമാകാൻ വൈകും

Webdunia
ഞായര്‍, 16 മെയ് 2021 (17:02 IST)
ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാർജിച്ച സിറ്റ്‌കോം ആയ ഫ്രണ്ട്‌സിന്റെ റീയൂണിയൻ എപ്പിസോഡ് ഈ മാസം 27ന് പുറത്തിറങ്ങും. എച്ച്ബിഓ മാക്സ് ഒടിടി സംവിധാനത്തിലൂടെയാണ് റീയൂണിയൻ എപ്പിസോഡ് സ്ട്രീം ചെയ്യുക. ഇന്ത്യയിലെ സേവനങ്ങൾ എച്ച്‌ബിഒ അവസാനിപ്പിച്ചതിനെ തുടർന്ന് എപ്പിസോഡ് കാണാൻ ഇന്ത്യക്കാർ കാത്തിരിക്കേണ്ടി വരും.
 
റിയൂണിയൻ എപ്പിസോഡിൽ ഡേവിഡ് ബെക്കാം,ലേഡി ഗാഗ തുടങ്ങിയ പ്രമുഖർ ഗസ്റ്റ് റോളുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.ജസ്റ്റിൻ ബീബർ, ബിടിഎസ്,ലേഡി ഗാഗ, മിൻഡി കലിങ്, റീസ് വിതർസ്പൂൺ, മലാല യൂസുഫ്സായ് തുടങ്ങി ഒരുപിടി പ്രമുഖരാണ് ഗസ്റ്റ് റോളുകളിൽ എത്തുന്നത്. 
 
1994ന് സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സ് 10 സീസണുകൾ കൊണ്ട് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച സീരീസാണ്. റോസ്, ചാൻഡ്‌ലർ, റോസിന്റെ സഹോദരിയും ചാൻഡ്‌ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിന്റെ ഭാര്യ റേച്ചൽ, ഫീബി എന്നീ ആറു സുഹൃത്തുക്കളുടെ ജീവിതമാണ് സീരീസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article