'പാപ്പന്‍' ഇനി വൈകില്ല, സുരേഷ് ഗോപി ചിത്രത്തിന്റെ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ജൂലൈ 2022 (11:13 IST)
ജോഷി സംവിധാനം ചെയ്ത 'പാപ്പന്‍' റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ വീണ്ടും പോലീസ് വേഷത്തില്‍ കാണാന്‍ ആരാധകരും കാത്തിരിക്കുന്നു.പാപ്പന്‍ എന്ന് വിളിക്കാറുള്ള എബ്രഹാം മാത്യു മാത്തന്‍ റിട്ടയേര്‍ഡ് എന്ന പോലീസ് ഓഫീസറായാണ് നടന്‍ എത്തുക.ചിത്രം ജൂലൈ 15ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 ചിത്രത്തിന്റെ ഫൈനല്‍ മിക്സ് പൂര്‍ത്തിയായി. ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജേക്‌സ് ബിജോയ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jakes Bejoy (@jakes_bejoy)

സുരേഷ് ഗോപിയുടെ 'ഹൈവേ 2' അണിയറിയില്‍ ഒരുക്കുകയാണ്. സംവിധായകന്‍ ജയരാജുമായി വീണ്ടും നടന്‍ ഒന്നിക്കുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത. 'ഹൈവേ 2' ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍