ദൈവമേ... പ്രേതത്തെ കാത്തോളണേ..പ്രതീക്ഷയുടെ പ്രാർത്ഥനയുമായി ജയസൂര്യ

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (12:14 IST)
ജയസൂര്യയുടെ പുതിയ ചിത്രമായ പ്രേതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദൈവമേ.. പ്രേതത്തെ കാത്തോളണേ.. എന്ന പേരിൽ ജയസൂര്യ തന്നെ പോസ്റ്റർ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ  ജയസൂര്യ എത്തുന്നത്.
 
സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ഒരു ഹൊറർ കോമഡി രൂപത്തിലാണ് പ്രേതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ജയസൂര്യ മൊട്ടയടിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജു വർഗ്ഗീസും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
തന്റെ മറ്റുള്ള ചിത്രങ്ങളിലെ പോലെ ഒരു കഥാപാത്ര കേന്ദ്രീകൃത ചിത്രമല്ല പ്രേതമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും പ്രേതം. മെയ് മാസത്തിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article