പ്രേമലു 2 പറയുന്നത് അമൽ ഡേവിസിന്റെയും കുണുവാവയുടെയും പ്രണയം, സംഗീതിന് നായികയായി അനശ്വര രാജൻ?

അഭിറാം മനോഹർ

തിങ്കള്‍, 22 ഏപ്രില്‍ 2024 (20:26 IST)
Premalu 2, Anaswara
ചെറിയ ബജറ്റിലെത്തി മലയാളത്തിന് പുറത്ത് തെന്നിന്ത്യയാകെ വിജയകൊടി നാട്ടിയ സിനിമയായിരുന്നു പ്രേമലു. ഹൈദരാബാദ് പശ്ചാത്തലമാക്കി കഥ പറഞ്ഞ സിനിമയെ തെലുങ്കു പ്രേക്ഷകരും ഏറ്റെടുത്തതോടെ 100 കോടിയും കടന്ന് സിനിമ കുതിച്ചിരുന്നു. പ്രേമലു വന്‍ വിജയമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ്‌സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമുണ്ടായത്.
 
പ്രേമലു 2 പ്രഖ്യാപിച്ചത് മുതല്‍ തന്നെ എന്തായിരിക്കും പുതിയ സിനിമയില്‍ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ആദ്യഭാഗത്തില്‍ പറഞ്ഞുപോയ അമല്‍ ഡേവിസും കുണുവാവയും തമ്മിലുള്ള പ്രണയമാകും പുതിയ പ്രേമലുവിലെന്ന് പല ആരാധകരും പറയുന്നു. അമല്‍ ഡേവിസിന്റെ കാമുകിയായി അനശ്വര രാജന്‍ വന്നാല്‍ നന്നാകുമെന്നും പലരും പറയുന്നുണ്ട്. അടുത്തവര്‍ഷമാകും പ്രേമലു രണ്ടാം ഭാഗം റിലീസ് ചെയ്യുക. ഭാവന സ്ടുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍,ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രേമലുവിന്റെ നിര്‍മാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍