ഫാമിലി മാൻ രണ്ടാം സീസൺ വരുന്നു

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (18:40 IST)
ആമസോൺ പ്രൈം സൂപ്പർ ഹിറ്റ് വെബ് സീരീസായിരുന്ന ഫാമിലിമാനിന്റെ രണ്ടാം സീസൺ വരുന്നു. രണ്ടാം വരവിന് മുന്നോടിയായി സർപ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസറാണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നായിരുന്നു സീസൺ 1 പുറത്തിറങ്ങിയിരുന്നത്.
 
രാജ്, ഡികെ എന്നിവർ ചേർ‍ന്നാണ് ഫാമിലി മാൻ ഒരുക്കിയിരുന്നത്. മനോജ് ബാജ്പേയ്ക്കും നീരജിനും പുറമെ പ്രിയാമണി, ഷാരിബ് ഹാഷ്മി, കിഷോർ, ഗുൽ പനാഗ്, തുടങ്ങി നിരവധി താരങ്ങൾ ആദ്യസീസണിൽ അഭിനയിച്ചിരുന്നു. രണ്ടാം സീസണിൽ തെലുങ്ക് താരം സാമന്ത അക്കിനേനി ഉൾപ്പടെ നിരവധിതാരങ്ങൾ എത്തുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article