ലോക്ക്ഡൗണ്‍ ആയതിനാല്‍ വീടുകളില്‍ തന്നെ സുരക്ഷിതമായിരിക്കുകയാണ് സിനിമാ താരങ്ങള്‍. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് പല താരങ്ങളും. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കവര്‍ന്ന എസ്‌തേര്‍ അനിലും ഇതില്‍ നിന്നു വ്യത്യസ്തമല്ല. പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ചെറുപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എസ്‌തേറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വളരെ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നല്ല ഭംഗിയുള്ള ചിത്രങ്ങളെന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്.