കാക്കക്കുയിലിലെ സര്‍വത്ര ഉഡായിപ്പ് എലീന ഇവിടെയുണ്ട്; ഇപ്പോഴത്തെ ചിത്രങ്ങള്‍ കാണാം

വ്യാഴം, 15 ജൂലൈ 2021 (12:24 IST)
'ഉഡായിപ്പിന് കൈയും കാലും വയ്ക്കുക' എന്ന പ്രയോഗം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. ഇത്തരം കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. ബോയിങ് ബോയിങ്ങിലെ മോഹന്‍ലാല്‍ മുതല്‍ കാക്കക്കുയിലിലെ മുകേഷ് വരെ പ്രിയദര്‍ശന്‍ സിനിമകളില്‍ വന്നുപോയത് നിരവധി ഉഡായിപ്പ് കഥാപാത്രങ്ങളാണ്. അതില്‍ ഏറ്റവും എടുത്തുപറയേണ്ട കഥാപാത്രമാണ് കാക്കക്കുയിലിലെ എലീന എന്നത്. ബാങ്ക് മോഷണവും കൂടെ നിന്നവരെ പോലും പറ്റിച്ച് കടന്നുകളയാനുള്ള എലീനയുടെ ശ്രമങ്ങളും കാക്കക്കുയിലില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന സീനുകളായിരുന്നു. കാക്കക്കുയിലിലെ എലീന ഇപ്പോള്‍ എവിടെയാണ്? 
 
സുചേത ഖന്നയാണ് കാക്കക്കുയില്‍ എലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡിഡി നാഷണലില്‍ സംപ്രേഷണം ചെയ്തിരുന്ന കരംചന്ദ് എന്ന കുറ്റാന്വേഷണ പരമ്പരയിലൂടെയാണ് സുചേത ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2001 ല്‍ പുറത്തിറങ്ങിയ കാക്കക്കുയിലില്‍ അഭിനയിക്കാന്‍ പ്രിയദര്‍ശന്റെ ക്ഷണം സ്വീകരിച്ചാണ് സുചേത എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. കാക്കക്കുയിലിന് ശേഷം ഏതാനും ഹിന്ദി ചിത്രങ്ങളിലും സുചേത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും താരം ടെലിവിഷന്‍ രംഗത്ത് സജീവമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍