ലൈഗർ സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചു, നടി ചാർമി കൗറിനെയും സംവിധായകൻ പുരി ജഗന്നാഥിനെയും ഇഡി ചോദ്യം ചെയ്തു

Webdunia
വെള്ളി, 18 നവം‌ബര്‍ 2022 (18:19 IST)
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിനിമ നടി ചാർമി കൗർ, സംവിധായകൻ പുരി ജഗന്നാഥ് എന്നിവരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ ചോദ്യം ചെയ്തു. യുവതാരം വിജയ് ദേവരകൊണ്ട നായകനായ സിനിമയിലൂടെ ഫെമ നിയമം ലംഘിച്ച് സാമ്പത്തികക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം.
 
ഈ സിനിമയുടെ നിർമ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നുവെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കോൺഗ്രസ് നേതാവ് ബക്കാ ജൂഡ്സണാണ് പരാതി നൽകിയത്. ചിത്രത്തിനായി പുരി ജഗന്നാഥും ചാർമി കൗറും 120 കോടി രൂപ മുതൽമുടക്കിയതായാണ് വിവരം. എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.
 
പാൻ ഇന്ത്യൻ സിനിമയുടെ നിർമാണത്തിന് ഫെമ നിയമം ലംഘിച്ച് വിദേശരാജ്യങ്ങളിൽ നിണ്ണ് കോടികണക്കിന് രൂപ ലഭിച്ചതായി ഇഡി സൂചിപ്പിച്ചു. 2 നിർമാതാക്കളുടെയും അക്കൗണ്ടിലേക്ക് നിരവധി കമ്പനികൾ പണം കൈമാറിയതായാണ് ഇഡി സംശയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article