വാപ്പച്ചിക്ക് പോലുമില്ല ! ദുല്‍ഖറിന്റെ പുതിയ വാഹനത്തിന്റെ വില ഞെട്ടിക്കുന്നത്; ആഡംബര വാഹനം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ താരം

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (11:08 IST)
മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി ആരാണെന്ന് ചോദിച്ചാല്‍ അതിനുത്തരം മമ്മൂട്ടി എന്നാകും. പുത്തന്‍ വാഹനങ്ങള്‍ വാങ്ങിക്കുന്നത് മമ്മൂട്ടിക്ക് എന്നും ഹരമാണ്. വലിയൊരു വാഹനകളക്ഷന്‍ തന്നെ മമ്മൂട്ടിയുടെ വീട്ടിലുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇക്കാര്യത്തില്‍ മോശമല്ല. പിതാവിനെ പോലെ കടുത്ത വാഹനപ്രേമി തന്നെയാണ് ദുല്‍ഖറും. ഇപ്പോള്‍ ഇതാ തന്റെ വാഹനകളക്ഷനിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ദുല്‍ഖര്‍ എത്തിച്ചിരിക്കുന്നു. സാക്ഷാല്‍ മമ്മൂട്ടിക്ക് പോലും ഇല്ലാത്ത വാഹനമാണ് ദുല്‍ഖര്‍ തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിക്കെന്നല്ല മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ആരുടെ കൈയിലും ഈ വാഹനമില്ലെന്നാണ് റിപ്പോര്‍ട്ട്. 
 
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ എസ്.യു.വി. മോഡലായ ജി വാഗണ്‍ ജി63 എ.എം.ജിയാണ് ദുല്‍ഖറിന്റെ പുതിയ വാഹനം. എസ്.യു.വിയുടെ തലയെടുപ്പിനൊപ്പം സ്പോര്‍ട്ടി പെര്‍ഫോമെന്‍സുമാണ് ജി63 എ.എം.ജിയുടെ മുഖമുദ്ര. മെഴ്സിഡീസ് നിരത്തുകളില്‍ എത്തിക്കുന്ന ഏറ്റവും കരുത്തുറ്റ വാഹനങ്ങളിലൊന്നാണിത്. ഒലിവ് നിറത്തിലുള്ള വാഹനമാണ് ദുല്‍ഖര്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ 2.45 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വെറും നാലര സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഈ വാഹനത്തിനു കഴിയുമെന്നും പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article