രണ്ടുതരത്തില്‍ അഭിമാനം തോന്നിപ്പിക്കുന്ന സിനിമ,'ചുപ്പ്' സിനിമ വ്യവസായത്തിനാകെ പ്രചോദനം:പത്മകുമാര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (10:19 IST)
Dulquer Salmaan Film Chup Review: ദുല്‍ഖര്‍ സല്‍മാന്റെ ചുപ്പ്സെപ്റ്റംബര്‍ 23നാണ് പ്രദര്‍ശനത്തിന് എത്തിയത്.ആര്‍ ബാല്‍ക്കി സംവിധാനം ചെയ്ത സിനിമ കാണാനായി സന്തോഷത്തിലാണ് പത്താം വളവ് സംവിധായകന്‍ പത്മകുമാര്‍.
 
പത്മകുമാറിന്റെ വാക്കുകളിലേക്ക് 
 
ഇന്നലെ ബാല്‍ക്കിയുടെ 'CHUP' കണ്ടു. രണ്ടുതരത്തില്‍ അഭിമാനം തോന്നിപ്പിക്കുന്ന സിനിമയാണിത്. ഒന്ന്, നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിക്കുന്നു എന്ന അഹങ്കാരം. അസാമാന്യമായ അഭിനയ പാടവം. രണ്ടാമതായി, എന്റെ ആദ്യ ഹിന്ദി സിനിമയിലെ നായകന്‍, ബോളിവുഡിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ സണ്ണി ഡിയോള്‍ തന്റെ അസാമാന്യമായ അഭിനയ മികവ് കൊണ്ട് വീണ്ടും ബോളിവുഡ് സ്‌ക്രീനിലേക്ക് വരുന്നു എന്ന സന്തോഷം.നന്ദി മിസ്റ്റര്‍ ബാല്‍ക്കി, എക്കാലത്തെയും മികച്ച ചലച്ചിത്രാനുഭവം ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്.. ഒപ്പം ഈ രണ്ട് സൂപ്പര്‍ താരങ്ങളെയും മികച്ച രീതിയില്‍ പുറത്തെടുത്തതിന്.സിനിമാ വ്യവസായത്തിനാകെ അത് വലിയ പ്രചോദനമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍