ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ ഡൽഹിയിലെത്തി പോടാ എന്ന് പറയും

ഞായര്‍, 16 ഒക്‌ടോബര്‍ 2022 (11:06 IST)
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്രം പിൻമാറിയില്ലെങ്കിൽ ഹിന്ദി തെരിയാത് പോടാ പ്രചാരണവുമായി ഡൽഹിയിലെത്തുമെന്ന് ഡിഎംകെയുടെ മുന്നറിയിപ്പ്. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രനയങ്ങൾ എന്നിവക്കെതിരെ ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി സ്റ്റാലിൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
 
രാജ്യത്ത് ഇംഗ്ലീഷിന് ബദലായി ഹിന്ദിയിൽ പരസ്പരം സംസാരിക്കണമെന്നുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തമിഴ്‌നാട്ടിൽ ഹിന്ദി തെരിയാത് പോടാ പ്രചാരണം ആരംഭിച്ചത്. സ്കൂളുകളിലേക്കും വിവിധ സർക്കാർ ജോലികൾക്കും പ്രവേശനത്തിനായി ഹിന്ദി നിർബന്ധമാക്കണമെന്ന് അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെൻ്ററി സമിതി നേരത്തെ ശുപാർശ സമർപ്പിച്ചിരുന്നു.

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍