ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലി; സിനിമയില്‍ പുരുഷ മേധാവിത്വമാണുള്ളതെന്ന് പത്മപ്രിയ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (18:07 IST)
ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തന്നെ തല്ലിയെന്നും സിനിമയില്‍ പുരുഷ മേധാവിത്വമാണുള്ളതെന്നും നടി പത്മപ്രിയ. മടപ്പള്ളി ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു സീന്‍ എടുക്കുമ്പോള്‍പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെകിടക്കേണ്ട അവസ്ഥയെന്നും പത്മപ്രിയ പറഞ്ഞു.
 
അതേസമയം മലയാള സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് ഉണ്ടെന്നും താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും നടി പറഞ്ഞു. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ പ്രശ്നം നേരിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍