സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്‌നേഹം, നന്ദി പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (15:10 IST)
'നന്‍പകല്‍ നേരത്ത് മയക്കം'ആദ്യപ്രദര്‍ശനത്തിന് ശേഷം സിനിമയെക്കുറിച്ച് എങ്ങും നിന്നും നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്.കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ പ്രദര്‍ശനം കാണാനായതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ടാഗോര്‍ തിയറ്ററിന് വെളിയില്‍ ഉണ്ടായിരുന്നു.ചിത്രം കാണാന്‍ തിയറ്റര്‍ നിറഞ്ഞ് ആളുകള്‍ ഉണ്ടായിരുന്നു. 
 
സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു.
 
 'നന്‍പകല്‍ നേരത്ത്' സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്‌നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
 
 
 
 
Director Lijo Jose Pellissery thanked the movie for its great response

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍