ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം.രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് 'മധുരം'എന്ന സിനിമ പറയുന്നത്.ജോജുവും ശ്രുതിയും തമ്മിലുള്ള അടിപൊളി പ്രണയ രംഗം ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ ഒരു ടീസര്‍ പുറത്ത് വന്നിരുന്നു.ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.